Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Arjun Ram

മോ​ദി സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി: അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ലോ​ക്‌​സ​ഭാ അം​ഗ​ബ​ലം 815 ആ​യി ഉ​യ​രു​മെ​ന്നും അ​തി​ൽ 272 സീ​റ്റു​ക​ൾ സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്യു​മെ​ന്നും കേ​ന്ദ്ര നി​യ​മ മ​ന്ത്രി അ​ർ​ജു​ൻ റാം ​മേ​ഘ്‌​വാ​ൾ. ച​രി​ത്ര നി​മി​ഷ​മെ​ന്നാ​ണ് കേ​ന്ദ്ര​മ​ന്ത്രി ബി​ല്ല് അ​വ​ത​ര​ണ​ത്തെ വി​ശേ​ഷി​പ്പി​ച്ച​ത്.

1949 മു​ത​ലു​ള്ള ആ​വ​ശ്യ​മാ​ണ് വ​നി​താ സം​വ​ര​ണം. മോ​ദി സ​ർ​ക്കാ​ർ സ്ത്രീ ​ശ​ക്തി​ക്ക് വേ​ണ്ടി ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. നി​ര​വ​ധി പ​ദ്ധ​തി​ക​ൾ ന​ട​പ്പി​ലാ​ക്കി. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണു മോ​ദി പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും അ​ർ​ജു​ൻ രാം ​മേ​ഘ്‌​വാ​ൾ പ​റ​ഞ്ഞു.

സ്ത്രീ ​സം​വ​ര​ണം വൈ​കാ​ൻ സാ​ധ്യ​ത ഉ​ള്ള​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ൾ ഭേ​ദ​ഗ​തി കൊ​ണ്ടു​വ​രു​ന്ന​ത്. വ​ർ​ഷ​ങ്ങ​ളു​ടെ കാ​ത്തി​രി​പ്പ് ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ക​യാ​ണ്. എ.​പി.​ജെ.​അ​ബ്ദു​ൾ ക​ലാം ക​ണ്ട സ്വ​പ്നം കൂ​ടി​യാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​തെ​ന്ന് ബി​ല്ല് അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നി​ടെ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Latest News

Corehub Up